കൊച്ചി: കൊടുങ്ങല്ലൂര്‍ ഭരണിയ്ക്കിടെ നടത്തിയ സിനിമാ ചിത്രീകരണം വിവാദത്തില്‍.
സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. കോമരത്തിന്റെ വേഷം കെട്ടിയവരും പൊലീസും തമ്മിലുളള സംഘട്ടനമാണ് ചിത്രീകരിച്ചത്.
ഇതോടെ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് സിനിമാ ചിത്രീകരണം നടന്നതെന്നാണ് വിശദീകരണം.
മൂന്ന് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു കോമരങ്ങളും പൊലീസും തമ്മിലുളള സംഘട്ടന രംഗം ചിത്രീകരിച്ചത്. ആദ്യഘട്ടത്തില്‍ ഇത് സിനിമാചിത്രീകരണമാണ് എന്ന് ആര്‍ക്കും മനസിലായിരുന്നില്ല.
അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുളളവര്‍ കോമരങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ട ജനങ്ങള്‍ ആശയക്കുഴപ്പത്തിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
