ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോന്നിയിൽ എൽഡിഎഫിന്റെ പൊതുസമ്മേളനിടെ നടന്ന പ്രസംഗത്തിനിടയിൽ സദസിൽ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോടാണ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.
'നാടിന്റെ ഗതാഗത സൗകര്യം വർധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാണ് നമ്മുടെ നാട്ടിലെ റോഡുകളാകെ നല്ല നിലയിലാക്കിയത്. നിങ്ങൾ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്,
കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്.ആ ആവശ്യം നിറവേറ്റുന്നതിന് നമ്മുടെ കയ്യിൽ വേണ്ടത്ര കാശില്ലെന്നാണ് പ്രശ്നം. അത് ഖജനാവിനെ ആശ്രയിച്ചാണിരിക്കുന്നത്', എന്നിങ്ങനെ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം നടന്നത്. 'ഒരു ചോദ്യം' എന്നായിരുന്നു ഇയാൾ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
