യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക് വെയ്ൻ മുള്ളിൻ

MARCH 24, 2026, 12:36 AM

വാഷിംഗ്ടൺ ഡിസി: യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക് വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 45നെതിരെ 54 വോട്ടുകൾ നേടിയാണ് മുള്ളിൻ ഈ പദവിയിലെത്തിയത്.

ക്രിസ്റ്റി നോമിന് പകരമായാണ് 48കാരനായ മാർക്ക്‌വെയ്ൻ മുള്ളിൻ എത്തുന്നത്. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഈ വകുപ്പ് നയിക്കുന്ന രണ്ടാമത്തെ സെക്രട്ടറിയാണ് അദ്ദേഹം.
വകുപ്പിലെ ഒരു ലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ആവശ്യമായ ഫണ്ട് എത്രയും വേഗം ലഭ്യമാക്കണമെന്ന് അദ്ദേഹം സെനറ്റിനോട് ആവശ്യപ്പെട്ടു. കുടിയേറ്റം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അദ്ദേഹം മുൻഗണന നൽകും.

vachakam
vachakam
vachakam

കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിൽ നടന്ന ഈ സ്ഥിരീകരണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam