കണ്ണൂർ: കെ സുധാകരനുമായി ബിജെപി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് സുധാകരന്റെ മുൻ വിശ്വസ്തനും കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സി രഘുനാഥ്.
സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെയാണ് സുധാകരനുമായി രഘുനാഥ് സംസാരിച്ചത്. കോൺഗ്രസ് വിടുന്നതും ബിജെപിയിലേക്ക് ചേരുന്നതും സംബന്ധിച്ച കാര്യങ്ങളാണ് രഘുനാഥ് സുധാകരനുമായി സംസാരിച്ചത്.
എന്നാൽ താൻ ആരുമായും സംസാരിച്ചിട്ടില്ല എന്നായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. ബിജെപി നേതാക്കളുമായുള്ള സംസാരം കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനുമായി സംസാരിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചെന്നും സുധാകരനെ താൻ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുവെന്നും രഘുനാഥ് പറഞ്ഞു.
ആലോചിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. യാതൊരു ഉറപ്പും നൽകിയില്ല. എങ്കിലും താനുമായി സംസാരിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും രഘുനാഥ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
