ഡൽഹി: വനിതാ സംവരണ ബില്ലിൽ കേന്ദ്ര സർക്കാർ പുതിയ നീക്കവുമായി മുന്നോട്ട്. സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭകളിലും മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതിന് പുറമെ, നിലവിലുള്ള സീറ്റുകളുടെ എണ്ണം 50 ശതമാനം വരെ വർധിപ്പിക്കാനാണ് പദ്ധതി.
ഇത് നടപ്പായാൽ ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും എന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ ലോക്സഭാ സീറ്റുകൾ 30 ആയി വർധിക്കാനും നിയമസഭാ സീറ്റുകൾ 210 ആകാനും സാധ്യതയുണ്ട്.
പുതിയ സെൻസസും മണ്ഡല പുനർനിർണ്ണയവും (delimitation) പൂർത്തിയായതിന് ശേഷമായിരിക്കും ബിൽ പ്രാബല്യത്തിൽ വരിക. ബില്ലിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുമായി കേന്ദ്രം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാർട്ടികൾ സമ്മതിച്ചാൽ ബിൽ പാസാക്കാൻ പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാനും സർക്കാർ തയ്യാറാണെന്ന് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
