ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി, ഇനിയും തുടരുമെന്ന് വി കെ പ്രശാന്ത്

DECEMBER 29, 2025, 7:36 PM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മലയാളത്തിലെ വാർത്താചാനലുകളിൽ നിറഞ്ഞുനിന്ന വിഷയമായിരുന്നു  ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കം,

ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

vachakam
vachakam
vachakam

'എന്തിനാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസെന്നും അത് എംഎല്‍എ ക്വാട്ടേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ വെച്ചുകൂടെയെന്നും പറയുന്നവര്‍ക്കുളള മറുപടി… സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്.

ഇനിയും അത് തുടരുക തന്നെ ചെയ്യും': വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. എംഎല്‍എ ഓഫീസിലേക്ക് വീല്‍ച്ചെയറിലെത്തിയ ഒരു വയോധികനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് വി കെ പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam