തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ആംബുലൻസ് കടത്തിക്കൊണ്ടു പോയതായി പരാതി. കാണാതായ കുട്ടികൾക്ക് വേണ്ടി മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആംബുലൻസ് കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലമ്പലം കുടവൂർ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കടത്തിയത്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലൻസ് മോഷണം പോയത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിദ്യാർഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായത് എന്നാണ് പൊലീസ് പറയുന്നത്.
വിദ്യാർഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
