മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ച: യാത്രാ വിലക്കും അടിയന്തരാവസ്ഥയും

DECEMBER 29, 2025, 12:06 AM

മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ ആഞ്ഞടിക്കുന്ന കനത്ത മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും എട്ട് ഇഞ്ച് വരെ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു.

ഗവർണർ ടിം വാൾസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ നാഷണൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

മഞ്ഞുവീഴ്ചയെ തുടർന്ന് മുന്നൂറിലധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ട്രക്കുകൾ നിയന്ത്രണം വിട്ടു മറിഞ്ഞു.

vachakam
vachakam
vachakam

മിനിയാപൊളിസ് സെന്റ് പോൾ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ വൈകുകയും 150ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

കനത്ത കാറ്റും മഞ്ഞും കാരണം ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

തിങ്കളാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam