ഒർലാൻഡോ (ഫ്‌ളോറിഡ): ഫ്‌ളോറിഡയിൽ പത്ത് വർഷത്തെ ഇവേളയ്ക്ക് ശേഷം അനുവദിച്ച കറുത്ത കരടികളെ വേട്ടയാടാനുള്ള സീസൺ ഞായറാഴ്ച അവസാനിച്ചു. ഡിസംബർ 6നാണ് കരടി വേട്ട ആരംഭിച്ചത്.
ഇത്തവണ ആകെ 172 പെർമിറ്റുകൾ മാത്രമാണ് ഫ്‌ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (FWC) അനുവദിച്ചത്. എന്നാൽ ഈ കുറഞ്ഞ എണ്ണം പെർമിറ്റുകൾക്കായി 1,63,000ത്തിലധികം അപേക്ഷകരാണ് ഉണ്ടായിരുന്നത്.
സീസണിൽ ആകെ എത്ര കരടികൾ കൊല്ലപ്പെട്ടു എന്ന ഔദ്യോഗിക കണക്ക് FWC ഇതുവരെ പുറത്തുവിട്ടിട്ടില്ല. കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
കരടി വേട്ടയ്‌ക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കരടികളെ രക്ഷിക്കാനായി പെർമിറ്റ് ലഭിച്ചവർക്ക് അത് നശിപ്പിക്കാൻ 'ബിയർ വാരിയേഴ്‌സ് യുണൈറ്റഡ് ' എന്ന സംഘടന 2,000 ഡോളർ വരെ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 37 വേട്ടക്കാർ ഇത്തരത്തിൽ തങ്ങളെ സമീപിച്ചതായി സംഘടന അവകാശപ്പെട്ടു.
കരടികളുടെ എണ്ണം നിയന്ത്രിക്കാനാണ് വേട്ട അനുവദിച്ചതെന്ന് അധികൃതർ പറയുമ്പോൾ, ഇത് ക്രൂരമാണെന്നാണ് സംരക്ഷണ പ്രവർത്തകരുടെ നിലപാട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന