ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും. ബാക്കിയുള്ള 26 സീറ്റ് ഘടകകക്ഷികൾക്ക് നൽകുമെന്ന് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പറഞ്ഞു.
ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സഖ്യം ഉണ്ടാവില്ലെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
തേസ്പൂരിൽ പാർട്ടിയുടെ 141-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു പ്രഖ്യാപനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
കോൺഗ്രസ് അസം ജനതയുടെ അന്തസ് പുനഃസ്ഥാപിക്കും. കോൺഗ്രസ് സമാധാനത്തിലും ഐക്യത്തിലുമാണ് വിശ്വസിക്കുന്നത്. എന്നാൽ ബിജെപി അശാന്തിയിലും വിഭജനത്തിലുമാണ് വളരുന്നത്. കോൺഗ്രസ് ഭരണഘടനയിൽ വിശ്വസിച്ചാണ് പ്രവർത്തിക്കുന്നത്.
ജനാധിപത്യത്തെ തകർത്ത് സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പള്ളിയോ അമ്പലമോ ചർച്ചോ ആവട്ടെ, ആരാധനാലയങ്ങളെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവർക്ക് കർശന നടപടി നേരിടേണ്ടിവരുമെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
