ന്യൂയോർക്ക്: വൈസ്‌മെൻ ക്ലബ് ഓഫ് ന്യൂയോർക്ക് റോക്‌ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഡിസംബർ 26-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓറഞ്ച്ബർഗിലെ സിത്താർ പാലസ് റെസ്റ്റോറെന്റിൽ വച്ചു പ്രൗഡഗംഭീരമായി നടന്നു. സ്‌പോൺസറിംഗ് ക്ലബായ വെസ്റ്റ്ചസ്റ്റർ ചാപ്റ്റർ പ്രസിഡന്റ് ജോസഫ് മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ്‌മെൻ ഇന്റർനാഷണൽ യു.എസ്. ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമലയും മുൻ ഏരിയ പ്രസിഡന്റ് ഷാജു സാമും ചേർന്ന് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും പിൻഅണിയിക്കുകയും ചെയ്തു.
ക്ലബിന്റെ ആദ്യ പ്രസിഡന്റായി ഫൊക്കാന മുൻ പ്രസിഡൻഡും പ്രവാസി എൻക്ലേവ് പ്രസിഡൻഡും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പോൾ കറുകപ്പള്ളിയെയും സെക്രട്ടറിയായി അലക്‌സ് തോമസിനെയും ട്രഷററായി നോഹ ജോർജിനെയും തെരഞ്ഞെടുത്തു. പ്രസ്തുത യോഗത്തിൽ പത്തൊമ്പത് ചാർട്ടേഡ് അംഗങ്ങളും സത്യവാചകം ചൊല്ലി ക്ലബിന്റെ ഭാഗമായി.
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ യോഗത്തിൽ പങ്കെടുത്ത് പുതിയ ക്ലബിന് ആശംസകൾ അറിയിക്കുകയും, അതോടൊപ്പം ക്ലബ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. പ്രമുഖ അഭിഭാഷകനായ മാർക്ക് സെവൻസണും തദവസരത്തിൽ വൈസ്‌മെൻ അംഗത്വം സ്വീകരിച്ചു.
അമേരിക്കൻ ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമല വൈ സർവീസ് ക്ലബുകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രാധാന്യവും വിശദീകരിച്ചു. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാമം പുതിയ ക്ലബിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നു. കൂടാതെ വൈസ്‌മെൻ യു.എൻ പ്രതിനിധി സിബി ഡേവിഡ്, റീജിയണൽ സെക്രട്ടറി വർഗീസ് ജേക്കബ്, ട്രഷറർ ഷാജി സഖറിയ എന്നിവരും പുതിയ ക്ലബിന് ആശംസകൾ നേർന്നു സംസാരിച്ചു.
തനിക്കേൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയോടെയും വിശ്വസ്തതയോടെയും നിർവഹിക്കുമെന്ന് പ്രസിഡന്റ് പോൾ കറുകപ്പള്ളി തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സെക്രട്ടറി അലക്‌സ് തോമസ് നന്ദി പ്രകാശനം നടത്തി. തുടർന്ന് ഷാജി ജോസഫ് സ്വന്തം സവിശേഷ ശൈലിയിൽ നടത്തിയ ഗാനാലാപനം പരിപാടിയുടെ മാറ്റു കൂട്ടി.
അലക്‌സ് തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
