വടക്കാഞ്ചേരി: ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ അംഗത്വം രാജിവച്ചു. തളി ഡിവിഷൻ അംഗം ജാഫറാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. നഫീസയ്ക്കാണ് ജാഫർ വോട്ട് രേഖപ്പെടുത്തിയത്.
ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർത്ഥിയായ ഷാനവാസിനെ പിന്താങ്ങിയിരുന്ന ജാഫർ, അവസാന നിമിഷം വോട്ട് മാറ്റി എൽഡിഎഫിന് വോട്ട് നൽകുകയായിരുന്നു.
വലിയ പ്രതിഷേധങ്ങൾ നടന്നതോടെ ജാഫറിനെ മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെമുസ്ലിം ലീഗ് നേതൃത്വം ജാഫറിനോട് രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വോട്ട് ചെയ്തപ്പോൾ പറ്റിയ കൈ അബദ്ധം മാത്രമാണെന്നും, പണത്തിന് മേൽ വീഴുന്ന ആളല്ല താനെന്നും ജാഫർ രാജിക്ക് പിന്നാലെ പ്രതികരിച്ചത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
