വിഴിഞ്ഞത്തു നിന്നും കാണതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

JUNE 30, 2026, 1:35 AM

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.

സനു, റോബിന്‍സണ്‍, ബാബു എന്നിവരെയാണ് കണ്ടെത്തിയത്.  നടുക്കടലില്‍ വള്ളം മറിഞ്ഞ് അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു മൂന്ന് പേരും. 

അപകടത്തില്‍പ്പെട്ടെങ്കിലും ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ഉച്ചയോടെ തീരത്ത് എത്തിക്കുമെന്നാണ് വിവരം.

vachakam
vachakam
vachakam

കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരയെ തുടര്‍ന്നാണ് അപകടമുണ്ടായത്. തിങ്കളാഴ്ച തിരിച്ചെത്തേണ്ടവര്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam