മെക്സിക്കോ: മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന മെക്സിക്കന്‍ മേയര്‍ വെടിയേറ്റ് മരിച്ചു. മെക്സിക്കോയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ മൈക്കോവാക്കനില്വച്ചുണ്ടായ വെടിവെപ്പില്‍ ഉറുപ്പാന്‍ മുനിസിപ്പാലിറ്റി മേയര്‍ കാര്‍ലോസ് ആല്‍ബെര്‍ട്ടോ മന്‍സോ റോഡ്രിഗസാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു സിറ്റി കൗണ്‍സില്‍ അംഗത്തിനും ഒരു അംഗരക്ഷകനും പരുക്കേറ്റു. അക്രമിയെ സംഭവസ്ഥലത്ത് വെച്ചുതന്നെ പൊലീസ് കൊലപ്പെടുത്തി. 
വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല അധികൃതര്‍ വ്യക്തമാക്കി. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോവാക്കാന്. കൂടാതെ പ്രദേശത്തിന്റെനിയന്ത്രണം, ലഹരിമരുന്ന് വിതരണ മാര്‍ഗ്ഗങ്ങള്‍, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പോരാടുന്ന വിവിധ കാര്‍ട്ടലുകളും ക്രിമിനല്‍ ഗ്രൂപ്പുകളും തമ്മില്‍ പലപ്പോഴും മേഖലയില്‍ വലിയ സംഘര്‍ഷങ്ങളും നടക്കാറുണ്ട്. 
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
