ബെംഗളൂരു: ദന്തഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പെണ്‍സുഹൃത്തിന് അയച്ച സന്ദേശം പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഡോ. മഹേന്ദ്ര റെഡ്ഢി അയച്ച സന്ദേശമാണ് പൊലീസിന് ലഭിച്ചത്.
'നിനക്ക് വേണ്ടി ഞാന്‍ ഭാര്യയെ കൊന്നു' എന്ന സന്ദേശമാണ് ഭര്‍ത്താവ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് വഴി പെണ്‍സുഹൃത്തിന് അയച്ചത് ന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മഹേന്ദ്ര റെഡ്ഢിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് സന്ദേശം പൊലീസിന് ലഭിച്ചത്.
ഇയാള്‍ സന്ദേശമയച്ച പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. പെണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഏപ്രില്‍ 21നാണ് കൃതിക റെഡ്ഢി കൊല്ലപ്പെട്ടത്. ഇതുവരെ ശേഖരിച്ച തെളിവുകള്‍ ഭര്‍ത്താവിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
