ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി.
ജൂലൈ 12 ഞായറാഴ്ച 4:30 മണിക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്. വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു.
പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു.
റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ. ഫാ. ജെക്കു സഖറിയാ, റവ.രാജേഷ് ജോൺ, റവ.ഫാ.മാത്യു ജോർജ്, റവ.ഡോ. ജോബി മാത്യു, റവ. ഫാ. ജോൺസൻ പുഞ്ചക്കോണം, മിൽറ്റ മാത്യു, നൈനാൻ വീട്ടിനാൽ, ഡോ. അന്നാ കെ. ഫിലിപ്പ്, ഫാൻസിമോൾ പള്ളത്തുമഠം, ജിനോ ജേക്കബ്, ജോൺസൻ ഉമ്മൻ, എബി മാത്യു, ജോൺസൺ കല്ലുംമൂട്ടിൽ, ബിനു സഖറിയ, ഷോബിൻ മാത്യു, ഷിജു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എക്യുമെനിക്കൽ ഫെസ്റ്റിന്റെ കൺവീനർ തോമസ് മാത്യു (ജീമോൻ റാന്നി) എക്യൂമെനിക്കൽ ഫെസ്റ്റിന്റെ പ്രാധാന്യം വിശദീകരിച്ചു. എല്ലാ എക്യുമെനിക്കൽ സഭകളെയും ഒരേ കുടക്കീഴിൽ ഒരുമിപ്പിച്ച് ഐക്യവും സൗഹാർദ്ദവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഇടവകകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ഹൂസ്റ്റണിലെ വിവിധ എക്യുമെനിക്കൽ സഭകളെ ഒരുമിപ്പിക്കുന്ന ഈ മഹോത്സവം ആത്മീയതയും സാംസ്‌കാരിക വൈവിധ്യവും സാഹോദര്യവും ആഘോഷിക്കുന്ന ശ്രദ്ധേയ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
എക്യുമെനിക്കൽ ഫെസ്റ്റ് സെപ്തംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:00 വരെ ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ വിവിധ ഇന്ത്യൻ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഐസിഇസിഎച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സാംസ്‌കാരികമേളയോടനുബന്ധിച്ചു എക്യൂമെനിക്കൽ അടുക്കളയും (തട്ടു കട) യും ക്രമീകരിച്ചിട്ടുണ്ട്.
വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. കപ്പ & മീൻ കറി, കേരള സ്‌പെഷ്യൽ കപ്പ ബിരിയാണി, ബീഫ് കറി, മലബാർ പൊറോട്ട, മസാല ദോശ തുടങ്ങിയ വിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഹൂസ്റ്റണിലെ പാചക രംഗത്തെ പരിചയ സമ്പന്നനായ മൈസൂർ തമ്പി അടുക്കളയുടെ കലവറയ്ക്കു മേൽനോട്ടം വഹിക്കും. 15 ഡോളർ, 10 ഡോളർ നിരക്കുകളിൽ ഫുഡ് കൂപ്പണുകൾ ലഭ്യമാണ്.
3.30 മുതൽ എല്ലാ ഇടവകകളിൽ നിന്നും ടീമുകളെ പങ്കെടുപ്പിക്കത്തക്കവണ്ണം ലൈവ് ബാൻഡ് (ഇൻസ്ട്രുമെന്റൽ മ്യൂസിക്) മത്സരം നടക്കും. 5:30 മുതൽ ഓരോ ഇടവകളിൽ നിന്നുമുള്ള സാംസ്‌കാരിക പരിപാടികൾ നടക്കും. 7:30 യ്ക്ക് ഹൂസ്റ്റണിലെ പ്രമുഖ കലാകാരൻ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന 'ദി റെഡീമർ' എന്ന ബൈബിൾ ലഘു നാടകം നടത്തപ്പെടും.
ഫുഡ് കൂപ്പണുകളുടെ പ്രിന്റിങ് സ്‌പോൺസർ ജെയിംസ് ഈപ്പനെ (AB World Food Market. Pearland) എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. ഇന്ത്യൻ പാരമ്പര്യവും സംസ്‌കാരവും ഒരുമയും ആഘോഷിക്കുന്ന ഈ മേളയിൽ ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെയും ഇന്ത്യൻ സമൂഹത്തെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.
1981ൽ രൂപീകൃതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ആത്മീയ, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്ന പ്രമുഖ സംഘടനയാണ്.
കൂടുതൽ വിവരങ്ങൾക്ക് റവ.ഫാ. ഡോ ഐസക് ബി. പ്രകാശ് (പ്രസിഡന്റ) 832-997-9788, ഷാജൻ ജോർജ് (സെക്രട്ടറി) 832-452-4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) 713-459-4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) 832-873-0023, മിൽറ്റ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) 832-744-9691, ഫാൻസിമോൾ പള്ളത്തുമഠം (ലൈവ് ബാൻഡ് കോർഡിനേറ്റർ) 713-933-7636
ജീമോൻ റാന്നി, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
