കേരളപ്പിറവി ദിനത്തിൽ ഫോമാ സതേൺ റീജിയന്റെ പുതിയ ഭാരവാഹികൾക്ക് പ്രൗഢഗംഭീര സ്വീകരണം

NOVEMBER 7, 2026, 7:33 AM

ഹൂസ്റ്റൺ: കേരളപ്പിറവി ദിനത്തിൽ ഫോമാ സതേൺ (ഹൂസ്റ്റൺ) റീജിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആവേശകരവും പ്രൗഢഗംഭീരവുമായ സ്വീകരണം നൽകി. മിസോറി സിറ്റിയിലെ തനിമ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സമ്മേളനം ഫോമാ മുൻ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.

ഫോമാ സതേൺ റീജിയണൽ വൈസ് പ്രസിഡന്റ് മൈക്കൽ ജോയ് (മിക്കി), നാഷണൽ കമ്മിറ്റി അംഗങ്ങളായ തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് (ക്രിസ്) എന്നിവർക്കുള്ള ഔദ്യോഗിക സ്വീകരണവും ആദരിക്കലുമായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.  ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായരുടെ സാന്നിധ്യം സമ്മേളനത്തിന് മികവ് നൽകി. ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും ട്രഷററുമായ ഷാജി എഡ്വേർഡ് സ്വാഗതപ്രസംഗം നടത്തി.

ലീഗ് സിറ്റി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ബിനീഷ് ജോസഫ്, പസഡീന മലയാളി അസോസിയേഷൻ പ്രസിഡന്റ് റിച്ചാർഡ്‌സ്, നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ബിജു ഇട്ടൻ, സൗത്ത് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ബ്രൂസ് കൊളംബെൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

vachakam
vachakam
vachakam

മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി കേരളപിറവിദിന സന്ദേശം നൽകി. 
പരിപാടിയുടെ സ്‌പോൺസർമാരിലൊന്നായ പ്രോംപ്റ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രസാദിന് (ജോൺ ഉമ്മൻ) ഫോമയുടെ പ്രസിദ്ധീകരണമായ മാഗസിന്റെ കോപ്പി സമ്മാനിച്ചു.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam