ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് എത്തിച്ചുനൽകിയ ജസ്‌വീൻ സംഘയ്ക്ക് 15 വർഷം ഫെഡറൽ തടവുശിക്ഷ വിധിച്ചു.
'കെറ്റാമൈൻ ക്വീൻ' എന്നറിയപ്പെടുന്ന 42കാരിയായ ജസ്‌വീൻ, വൻതോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി കോടതി കണ്ടെത്തി.
2023 ഒക്ടോബറിലാണ് മാത്യു പെറി മരിച്ചത്. മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ 50 കുപ്പി കെറ്റാമൈൻ ജസ്‌വീൻ ഇദ്ദേഹത്തിന് വിറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
തന്റെ പ്രവൃത്തികളിൽ ഖേദമുണ്ടെന്ന് ജസ്‌വീൻ കോടതിയിൽ പറഞ്ഞെങ്കിലും, ലാഭക്കൊതിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.
പെറിയുടെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും പണവും കണ്ടെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്