ആലപ്പുഴ: റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നാണ് കൂട്ട സ്ഥലം മാറ്റം. വെള്ളിയാഴ്ച മാത്രം 45 ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി കളക്ടര്‍ ഉത്തരവിറക്കി.
ആലപ്പുഴയില്‍ ഒരു മാസത്തിനുള്ളില്‍ 122 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഭിന്നശേഷിക്കാരനായ ജോയിന്റ് കൗണ്‍സില്‍ നേതാവിനെ ജില്ലയുടെ അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റി.
ഭരണം മാറിയ ആദ്യ ദിവസങ്ങളിലാണ് 58 വില്ലേജ് ഓഫീസര്‍മാരെയും 19 സീനിയര്‍ ക്ലര്‍ക്കുമാരെയും സ്ഥലം മാറ്റിയത്. സര്‍ക്കാര്‍, ഹൈക്കോടതി ട്രിബ്യൂണല്‍ ഉത്തരവുകളെ മറികടന്നാണ് സ്ഥലം മാറ്റമെന്നാണ് പരാതി.
നേരത്തെ ഫിഷറീസ് വകുപ്പിലും കൂട്ട സ്ഥലംമാറ്റം നടത്തിയിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കം 42 പേരെയാണ് സ്ഥലം മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
