ദുർഗ്ഗാപൂരിൽ 14-കാരിയെ മയക്കുമരുന്ന് നൽകി ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

JUNE 7, 2026, 10:53 PM

ദുർഗ്ഗാപൂർ: പശ്ചിമ ബംഗാളിലെ ദുർഗ്ഗാപൂരിൽ പതിനാലുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് പ്രലോഭിപ്പിച്ച് ഇറക്കിക്കൊണ്ടുപോയി, മയക്കുമരുന്ന് കലർത്തിയ മദ്യം നൽകി ഹോട്ടലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതിയും ഹോട്ടൽ മാനേജരും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലിരിക്കുന്ന മറ്റൊരു പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

 അബോധാവസ്ഥയിലായ പെൺകുട്ടിയെ ദുർഗ്ഗാപൂർ സിറ്റി സെന്ററിലെ കവിഗുരു പ്രദേശത്തുള്ള ഒരു ഹോട്ടലിലേക്കാണ് പ്രതികൾ എത്തിച്ചത്.ഹോട്ടൽ മുറിയിൽ വെച്ച് രാജ് മല്ലിക്, ഷെയ്ഖ് അസറുദ്ദീൻ എന്നിവരും അവിടെയുണ്ടായിരുന്ന മറ്റ് പ്രതികളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. അതിക്രമത്തിന് ശേഷം പ്രതികൾ കുട്ടിയെ ബൈപ്പാസിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

vachakam
vachakam
vachakam

ശനിയാഴ്ച രാത്രി പത്തരയോടെ അതീവ ഗുരുതരാവസ്ഥയിൽ ബൈപ്പാസിന് സമീപം കിടന്നിരുന്ന പെൺകുട്ടിയെ ഒരു ഇ-റിക്ഷാ  ഡ്രൈവർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അവർ കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ബിധാനഗറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പെൺകുട്ടി. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam