പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി  ഒ.ജെ.ജനിഷ്

JUNE 8, 2026, 12:30 AM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ മുൻ കായിക വികസന പദ്ധതിയായിരുന്നു പൈക്ക. പൈക്ക വഴി കേരളത്തിന് അനുവദിച്ച തുകയിൽ നിന്ന് 12 കോടി രൂപ കാണാതായിരുന്നു.

ഈ 12 കോടി  രൂപ കാണാതായ സംഭവത്തിൽ കായികമന്ത്രി ഒ.ജെ.ജനിഷ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

പദ്ധതിയുടെ മുൻ സംസ്ഥാന കോഓർഡിനേറ്ററും നിലവിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ എം.ആർ.രഞ്ജിത്തിൻ്റെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനും മന്ത്രി നിർദ്ദേശിച്ചു.

vachakam
vachakam
vachakam

 രഞ്ജിത്ത് രാജി സമർപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ രാജി സ്വീകരിക്കരുതെന്ന് നിർദ്ദേശമുണ്ട്. 

ഈ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 8 മാസത്തോളമായി സ്പോർട്സ് കൗൺസിൽ പൈക്ക അഴിമതി സംബന്ധിച്ച നടപടി ആവശ്യപ്പെട്ടുള്ള ഫയൽ പൂഴ്ത്തിവച്ചുവെന്ന വാർത്തയെത്തുടർന്നാണ് നടപടി. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam