ആലപ്പുഴ: ആലപ്പുഴ എടത്വയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പക്കാട് മത്തായി തോമസ് ( 65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം നടന്നത്.മഴയുള്ള സമയത്ത് ഇദ്ദേഹം ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോകുകയായിരുന്നു. മത്തായിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആദ്യം വള്ളം മാത്രമാണ് കണ്ടെത്തിയത്.
തുടർന്ന്, നടത്തിയ വിശദമായ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.മൃതദേഹം എടത്വയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.വള്ളം മറിഞ്ഞതാകാം അപകടകാരണമെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
