വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്നതിനും 'ബർത്ത് ടൂറിസ്റ്റുകളെ' (പ്രസവ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുന്നവർ) ലക്ഷ്യമിട്ടും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. ഭരണഘടന നൽകുന്ന ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ മുൻ ശ്രമം സുപ്രീം കോടതി തള്ളി ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നീക്കം.
പുതിയ ഉത്തരവുകൾ പ്രകാരം പ്രസവിക്കുക എന്ന ലക്ഷ്യത്തോടെ വിദേശികൾ അമേരിക്കയിലേക്ക് എത്തുന്നതിനെ തടയും. കൂടാതെ, ചില പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന വിദേശികളുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനും ഉത്തരവ് ലക്ഷ്യമിടുന്നു. ജന്മാവകാശ പൗരത്വം അടിമകളുടെ മക്കൾക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ട്രംപിന്റെ അവകാശവാദം നിയമവിദഗ്ധരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
