ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കേരള സെന്ററിൽ വച്ച് സർഗ്ഗവേദിയുടെ സഹയാത്രികനും, നടനും സാഹിത്യകാരനുമായ PT പൗലോസിനെ അനുസ്മരിക്കുന്നു.
2010 മുതൽ കേരള സെന്ററിലും സർഗ്ഗവേദിയിലും ഒരുപോലെ പ്രവർത്തിക്കുകയും 'കുഡോസ് ' 'വഴിയാധാരം ' എന്നീ നാടകങ്ങൾ രചിക്കുകയും ' ആരുപിയുടെ സുവിശേഷം ' എന്ന ചെറുകഥാ സമാഹാരം, 'കാലത്തിന്റെ കൈയൊപ്പ് ', 'കഥയും കാര്യവും ' എന്നീ ലേഖനസമാഹാരങ്ങൾ
' ബന്ധങ്ങൾ ബന്ധനങ്ങൾ 'എന്ന സംഭവകഥയും രചിക്കുകയും ചെയ്ത സർഗ്ഗധനനായ എഴുത്തുകാരനെ ഓർമിക്കുന്നു.
മലയാള നോവൽ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ TD രാമകൃഷ്ണന് വേദിയുടെ സ്വികരണം. ആൽഫ മുതൽ 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ 'എന്നുവരെ ആറു നോവലുകൾ എഴുതി മലയാള സാഹിത്യ ലോകത്ത് നിരകരിക്കാനാകാത്ത സ്ഥാനം കരസ്തമാക്കിയ TD വളരെക്കാലം റെയിൽവെയിൽ ജോലിയിൽ ആയിരുന്നു.
' പച്ച മഞ്ഞ ചുവപ്പ് ' എന്ന നോവൽ റെയിൽവെയിൽ നിബദ്ധമാണ്. ' തപ്പുതാളങ്ങൾ ' 'ഹം ' ഇവ തമിഴിൽ നിന്ന് തർജിമ ചെയ്ത നോവലുകളാണ്.
സഹൃദയരായ നിങ്ങൾ ഓരോരുത്തരുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
മനോഹർ തോമസ് (917-974-2670)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
