ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം:  വിദ്യാർഥിക്ക് ദാരുണാന്ത്യം

OCTOBER 29, 2026, 1:54 AM

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുനലൂർ– മൂവാറ്റുപുഴ റോഡിൽ കൂടൽ ജംക്‌ഷനിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. 

 ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. കലഞ്ഞൂർ ഐഎച്ച്ആർഡിയിലെ വിദ്യാർഥിയായ കൃഷ്ണ നന്ദു രാവിലെ കോളജിലേക്കു പോകും വഴിയാണ് അപകടം. 

 പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോവുകയായിരുന്നു കെ.ജയകുമാർ. എതിർദിശയിൽ വരികയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിനു മുന്നിലൂടെ വയോധികൻ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചു.

vachakam
vachakam
vachakam

വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam