ഭക്ഷണത്തിലെ പുഴു വിവാദം: പ്രതി  കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

OCTOBER 29, 2026, 1:31 AM

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ആരോപിച്ച  കായികാധ്യാപകൻ ജിജോ ജയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. 

പ്രതിയായ ജിജോ ജയിംസ് 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ അന്ന് ജയിച്ചത് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാണ്. ജയിച്ചയാളെ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് 2021-ൽ ജിജോ ജയിംസ് കോൺഗ്രസ് വിട്ടുവെന്നാണ് ജിൻ്റോ ജോൺ പറയുന്നത്.

ഇയാൾ നിലവിൽ കോൺഗ്രസിലോ, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലോ അംഗമല്ലെന്നും 2021-ൽ തന്നെ പാർട്ടി വിട്ടതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു.

vachakam
vachakam
vachakam

 ജിജോ ജയിംസ് കോൺഗ്രസ് വിട്ടതിനെ തുടർന്ന് അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് എടുത്താണ് ഇയാൾ പ്രവർത്തിച്ചു വന്നതെന്നും ഇദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ ആയിരുന്നപ്പോൾ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയിൽ അംഗമായിരുന്നെങ്കിലും പാർട്ടി വിട്ട ശേഷം അംഗത്വം പുതുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെയോ അനുബന്ധ സംഘടനകളുടെയോ യാതൊരു പരിപാടികളിലും പങ്കെടുക്കാത്ത ഒരാളെ കോൺഗ്രസുകാരനായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങളും ഇടത് കേന്ദ്രങ്ങളും മനഃപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam