കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി

OCTOBER 29, 2026, 2:15 AM

കൊല്ലം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി. 

പത്തനംതിട്ടയിലെ തട്ടിക്കൊണ്ടു പോകൽ പരാതികൾക്ക് പിന്നാലെയാണ് കൊല്ലത്തും അതേ ദിവസം അതേ രീതിയിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്ന് പരാതി ഉയർന്നത്. 

വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന കുട്ടിയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പരാതി. 

vachakam
vachakam
vachakam

 ട്യൂഷന് പോകാനായി നിന്ന ഒന്നാം ക്ലാസുകാരന് അരികിൽ വെള്ള നിറത്തിലുള്ള കാർ വന്നു നിൽക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ കുട്ടിയോട് വാഹനത്തിൽ കയറാൻ പറഞ്ഞുവെങ്കിലും കുട്ടി കയറിയില്ല. കുട്ടിയെ പതിവായി ട്യൂഷന് കൊണ്ടുപോകുന്ന പ്രദേശവാസിയായ സ്‌ത്രീ സ്‌കൂട്ടറിൽ വന്നതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളഞ്ഞെന്നാണ് പരാതി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam