സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ഇന്ന് ഇഡിക്ക് മുന്നിൽ  ഹാജരാകും

JUNE 14, 2026, 8:39 PM

കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്  മാസപ്പടി കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്നു. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഇന്ന് (ജൂൺ 15) ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. 

എക്സാലോജിക് കമ്പനി മേധാവി  വീണ ടിയുടെ ചോദ്യം ചെയ്യൽ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്.

vachakam
vachakam
vachakam

വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. 

അതേസമയം സിഎംആർഎലിനും എക്സാലോജികിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരൺ എസ് കർത്തയോട് തേടുക.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam