മാസപ്പടി കേസിലെ ഇഡി പരിശോധന; വീണയുടെ ഫോൺ പരിശോധന നിർണായകം 

MAY 27, 2026, 9:36 PM

തിരുവനന്തപുരം:  മാസപ്പടി കേസിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും. പിണറായിയുടെ വീട്ടിലെ പരിശോധനയിൽ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കുന്നു.

റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നിൽ ആസൂത്രണമുണ്ട്. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.

ഇന്നലെത്തെ റെയ്ഡിൽ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും. 

vachakam
vachakam
vachakam

കേസുമായി ബന്ധപ്പെട്ട് 18 കോടി 36 ലക്ഷത്തിന്റെ 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം വീണയുടേതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam