മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു

MAY 10, 2024, 12:37 PM

ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച വൈകീട്ട് സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ചു. ഗ്രേസ് അലക്‌സാണ്ടർ, സെന്റ് പോൾ മാർത്തോമാ ചർച്ച് ഡാളസ്  പ്രാരംഭപ്രാർത്ഥന നടത്തി. ഡോളമ്മ പണിക്കർ, സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ചർച്ച് ന്യൂയോർക്ക്  ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ:ജോബി ജോൺ (ഭദ്രാസനാ സുവിശേഷക സേവികാസംഘം വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു.  തുടർന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷ പ്രസംഗം നടത്തി.

ഡോ. മറിയാമ്മ എബ്രഹാം, ക്രിസ്റ്റോസ് എംടിസി ഫിലാഡൽഫിയ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ജാനി ജേക്കബ് സിയാറ്റിൽ എം.ടി.സി ഗാനം ആലപിച്ചു. അമ്മമാരുടെ ദിനത്തോടനുബന്ധിച്ച് 'മാതൃത്വം ഒരു ദൈവിക വരദാനം'(Motherhood a divine role) എന്ന വിഷയത്തെ ആസ്പദമാക്കി പ്രീന മാത്യു (പുനലൂർ) പ്രധാന സന്ദേശം നൽകി.

റീനി മാത്യു, ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന്റെ മാർത്തോമാ ചർച്ച് സമാപന പ്രാർത്ഥന നടത്തി. നോബി ബൈജു (ഭദ്രാസന സെക്രട്ടറി) നന്ദി പറഞ്ഞു. സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും റവ. സുകു ഫിലിപ്പ് മാത്യു, ഫ്‌ളോറിഡ നേത്യത്വം നൽകി.

vachakam
vachakam
vachakam

മായ മാത്യൂസ്, സാൻ ഫ്രാൻസിസ്‌കോ മാർത്തോമാ ചർച്ച് മാസ്റ്റർ ഓഫ് സെറിമോണിയായിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam