വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടന്നു

MAY 10, 2024, 5:06 PM

പത്തനംതിട്ട: വരൻ മദ്യപിച്ച് എത്തിയതിന് പിന്നാലെ പത്തനംതിട്ടയിലെ കല്യാണം മുടങ്ങിയത് ഓർമ്മയുണ്ടോ? മുടങ്ങിയ കല്യാണം   ഒടുവില്‍ മധ്യസ്ഥ ഇടപെടലിലൂടെ നടന്നിരിക്കുകയാണ്. 

പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ബുധനാഴ്ചയാണ് നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് നാടകീയ സംഭവങ്ങളോടെ ഇവരുടെ വിവാഹം മുടങ്ങിയത്.

വിദേശത്ത് ജോലി ചെയ്യുന്ന വരൻ, അവധിയില്‍ വിവാഹത്തിനായി എത്തിയതാണ്. എന്നാല്‍ വിവാഹ ദിനത്തില്‍ ഇദ്ദേഹം മദ്യലഹരിയില്‍ പള്ളിയിലെത്തുകയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരോട് വരെ മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

vachakam
vachakam
vachakam

 വരൻ പതിവായി മദ്യപിക്കുന്ന ആളല്ലെന്നും, മദ്യത്തിന് അടിമയല്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam