കോട്ടയം: ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത കുമരകം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.
പരിപ്പിലെ 'തൊള്ളായിരം ഷാപ്പി'ൽ നിന്ന് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയേറ്റത്.
കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാ(39)ണ് മരിച്ചത്. നാലുപേർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുഹൃത്തുക്കളായ ഏഴുപേർ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്. ഷാപ്പിൽ നിന്നും മീൻ കഴിച്ച അഞ്ചുപേർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
