ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇന്ന് 42 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു

APRIL 2, 2024, 5:48 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് (ഏപ്രിൽ 02 ) 42 നാമനിർദ്ദേശ പത്രികകൾ  സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

ചൊവ്വാഴ്ച ലഭിച്ച  നാമനിർദ്ദേശപത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം 6, ആറ്റിങ്ങൽ 1, കൊല്ലം 4, മാവേലിക്കര 3, ആലപ്പുഴ 1, കോട്ടയം 4, ഇടുക്കി 1, എറണാകുളം 1, ചാലക്കുടി 3, തൃശൂർ 4, പാലക്കാട് 3, കോഴിക്കോട് 2, വയനാട് 4, വടകര 1, കണ്ണൂർ 1, കാസർകോട് 3. 

vachakam
vachakam
vachakam

മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. 

ഇതുവരെ ആകെ ലഭിച്ചത് 79 നാമനിർദ്ദേശ പത്രികകളാണ്. ഏപ്രിൽ നാലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam