പാലക്കാട്: പാലക്കാട് പൊതുപരിപാടിയിൽ സ്വീകരണത്തിന് നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ ഉപയോഗിച്ച സംഭവത്തിൽ വിശദീകരണവുമായി കുത്തനൂർ പഞ്ചായത്ത് അംഗങ്ങൾ.
കോൺഗ്രസ് ഭരിക്കുന്ന കുത്തനൂർ പഞ്ചായത്തിന് കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു പ്ലാസ്റ്റിക് ബൊക്കെ നൽകിയത്.
ഉദ്ഘാടന പരിപാടിയിൽ ഹരിത പ്രോട്ടോകോൾ മുഴുവൻ പാലിച്ചിരുന്നു, എന്നാൽ ബൊക്കെയുടെ കാര്യത്തിൽ വീഴ്ച്ച സംഭവിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവൻ പ്രതികരിച്ചു.
നിയമപ്രകാരമുള്ള പിഴയടയ്ക്കാൻ തയ്യാറാണ്. ഒരു അനുജനായി കണ്ട് വിമർശനം മന്ത്രി രഹസ്യമായി പറഞ്ഞാൽ മതിയായിരുന്നു. പരസ്യമായി വിമർശിച്ചത് കടുത്ത വിഷമം ഉണ്ടാക്കി എന്നും സഹദേവൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്