മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണം റിലീസുകളിൽ ഒന്നാണ് 'ഹൃദയപൂര്‍വ്വം' സിനിമയുടേത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്ന ചിത്രത്തിൽ നടി മാളവിക മോഹനനാണ് നായികയായെത്തുന്നത്.
സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ നായികയായി മാളവിക എത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.മോഹന്‍ലാലും മാളവികയും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു വിമര്‍ശനങ്ങൾക്ക് വഴിവെച്ചത്.
സിനിമ കണ്ട ശേഷം വിമർശിക്കൂവെന്നാണ് മാളവികയ്ക്ക് പറയാനുള്ളത്.ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണെന്ന് മാളവിക പറഞ്ഞു.സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യുന്നതാണ് ന്യായമെന്ന് പറഞ്ഞ മാളവിക, ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല എന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്