ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം 2025 സെപ്തംബർ 6ന് ശനിയാഴ്ച 11 മണി മുതൽ 6.00 മണി വരെ പോർചെസ്റ്റർ ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ (1 Tamarack Road, Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ്.
അസോസിയേഷന്റെ 50 -ാം ഓണഘോഷമാണ് ഈ വർഷം.' ഗോൾഡൻ ജൂബിലി' ഈ ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5000 പേർക്ക് ഓണ സദ്യ കൊടുക്കുക എന്ന മഹത് കർമ്മം വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ നടപ്പിലാക്കുന്നു. ആരും ഇല്ലാത്തവർക്കും, വിശന്നു വലയുന്നവർക്കും ഭക്ഷണം കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു പുണ്യപ്രവർത്തിയും ഇല്ല എന്നാണ് നമ്മുടെ വിശ്വാസം. അതുകൊണ്ട് തന്നയാണ് അസോസിയേഷൻ അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.
അൻപത് വർഷം ആഘോഷിക്കുന്ന അപൂർവ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും നടക്കുന്ന നമ്മുടെ ഓണാഘോഷം കേരളകരയിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നതാണ് വെസ്റ്റ്‌ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിഭവ സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കി മാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്.
ഒരു സംഘടനയുടെ ഗോൾഡൻ ജൂബിലി ആഘോഷം എന്നത് ഒരു ചരിത്രം തന്നെയാണ് പ്രത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭൂമികയിലാകുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണർത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേൽക്കുന്നതോടെ തുടങ്ങുന്ന പരിപാടികളിൽ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടി വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുമ്പോൾ നമ്മളെ സന്തോഷിപ്പിക്കാനും, ഓണ വിരുന്നുകളുമായി കലാഭവൻ ലാലിന്റെ മിമിക്രി, കോമഡി സ്‌ക്രിപ്ട്, ഓട്ടൻതുള്ളൽ, ഗാനമേള തുടങ്ങി വളരെയധികം കലാപരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റ്‌ചെസ്റ്ററിന്റെ ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്. പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളിലെ ആഘോഷങ്ങളിൽ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റേതൊരു ആഘോഷവും. പിന്നിട്ട ഇടവഴികളിൽ നാം ഒന്ന് തിരിഞ്ഞു നോക്കിയാൽ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങൾ ആഴത്തിൽ നൽകിയ ആഘോഷങ്ങളിൽ വെസ്റ്റ്‌ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ.
ഓണഘോഷം വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷറർ അലക്‌സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ഏലമ്മ രാജ് തോമസ്, ജോയിന്റ് സെക്രട്ടറി ജോ ഡാനിയേൽ, ജോയിന്റ് ട്രഷർ മോളമ്മ വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർ കെ.ജെ. ഗ്രിഗറി, കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ്, ആന്റോ വർക്കി എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500
അമേരിക്കയിൽ വൻ രാഷ്ട്രീയ പോര്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ
ഇറാൻ യുദ്ധത്തിൽ പാകിസ്ഥാൻ്റെ മധ്യസ്ഥത വെറും പ്രഹസനം; ഇല്ലാത്ത കഴിവ് പറഞ്ഞ് മേനി
ഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26ന്, രജിസ്ട്രേഷൻ ആരംഭിച്ചു