സിപിഐഎമ്മിന് ഒരു ഭയവുമില്ലന്ന് വി.ഡി. സതീശനോട് എം.വി. ഗോവിന്ദൻ

AUGUST 26, 2025, 3:42 AM

 കൊച്ചി: സിപിഐഎമ്മിനെതിരെയുള്ള കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരുമെന്ന വി.ഡി. സതീശൻ്റെ മുന്നറിയിപ്പിന് മറുപടിയുമായ എം.വി. ഗോവിന്ദൻ. 

 കോൺഗ്രസിലാണ് ഇപ്പോൾ  ബോംബുകൾ വീണുകൊണ്ടിരിക്കുന്നത്, സിപിഐഎമ്മിന് ഒരു ഭയവുമില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

സിപിഎം അധികം കളിക്കരുത്! മുന്നറിയിപ്പുമായി വി.ഡി. സതീശൻ

vachakam
vachakam
vachakam

 കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരുമെന്നും സിപിഐഎം അധികം കളിക്കരുതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്. പലതും പുറത്തുവരാനുണ്ടെന്നും അതിന് തെരഞ്ഞെടുപ്പ് വരെ ഒന്നും കാത്തിരിക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ​ഗോവിന്ദന്റെ മറുപടി. 

 കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത്. മുകേഷ് എംഎൽഎയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. ഇപ്പോൾ മുകേഷ് രാജി വെക്കേണ്ടതില്ല. കേസിന്റെ വിധി വരുമ്പോൾ ബാക്കി പറയാമെന്നും എം.വി. ഗോവിന്ദൻ പറ‍ഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam