സംഭവത്തിൽ ഒരു സ്ത്രീക്കെതിരെ ക്യാപിറ്റൽ കൊലപാതക കുറ്റം ചുമത്തി
ഡാളസ്: ഡമ്പ്സ്റ്ററിൽ ഉപേക്ഷിച്ച സ്യൂട്ട്‌കെയ്‌സിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തിങ്കളാഴ്ച, ഫോർട്ട് വർത്ത് പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു, ജയിൽ രേഖകളിൽ 36 വയസ്സുള്ള കോർട്ട്‌നി മൈനർ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
നിയമപരമായ അധികാരമില്ലാതെ മൃതദേഹത്തോട് മോശമായി പെരുമാറിയതിനും 10 വയസ്സിന് താഴെയുള്ള ഒരാളെ കൊലപ്പെടുത്തിയതിനും ഉദ്യോഗസ്ഥർ കുറ്റം ചുമത്തി. ഫോർട്ട് വർത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി കോർട്ട്‌നി മൈനർ, രണ്ട് കുറ്റങ്ങൾക്കായി 550,000 ഡോളറിന്റെ ബോണ്ടിൽ ജയിലിലാണ്.
കുഞ്ഞ് ജനിക്കുമ്പോൾ ജീവനോടെയുണ്ടായിരുന്നെന്നും, സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കി ഡമ്പ്സ്റ്ററിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവർ കുറ്റസമ്മതം നടത്തി.
കുട്ടിയുടെ മരണം സംബന്ധിച്ച മറ്റ് വിവരങ്ങൾ ലഭ്യമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്