അഹമ്മദാബാദ്: സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ലോകം ഇനി ഓടിക്കുക. ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി.
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി ആഗോള, ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ഉത്പന്നങ്ങള്‍ മാത്രം വാങ്ങണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട മോദി, ആരാണ് നിക്ഷേപം നടത്തുന്നതെന്നത് പ്രധാനമല്ലെന്നും എന്നാല്‍ ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള കഠിനാധ്വാനം ഇന്ത്യക്കാരുടേതായിരിക്കണം എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു. ആ രീതിയില്‍, മാരുതി സുസുക്കിയും ഒരു സ്വദേശി കമ്പനിയാണ്. ആര് പണം നിക്ഷേപിച്ചാലും ജോലി ചെയ്യുന്നത് ഇന്ത്യക്കാരായിരിക്കണം, അതാണ് സ്വദേശിയെക്കുറിച്ചുള്ള എന്റെ നിര്‍വചനമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിര്‍മ്മിക്കുന്ന ഇ-വാഹനങ്ങള്‍ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാല്‍ ഇന്ന് മേക്ക് ഇന്‍ ഇന്ത്യക്ക് മഹത്തായ ദിവസമാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇനി ലോകം ഓടിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്