നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവം;  കുടുംബം ആരോഗ്യമന്ത്രിയെ കാണും

JUNE 9, 2026, 12:00 AM

ചേവായൂർ:  പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് പരാതി നൽകും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവത്തിനിടെയാണ്  നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി പുറത്ത് വന്നത്. 

 കുഞ്ഞിനെ അശ്രദ്ധമായി ചികിത്സിച്ചതിനും ചികിത്സ നിഷേധിച്ചതിനും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.

vachakam
vachakam
vachakam

നേരത്തെ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു.

മെയ് 14നാണ് പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ സി സുജിൻ, വി ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് ദുരവസ്ഥ ഉണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam