പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

JULY 11, 2026, 8:19 PM

കോഴിക്കോട്:  പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർഥികൾ റാ​ഗിങ്ങിനിരയാക്കിയെന്നും ക്രൂരമായി മർദ്ദിച്ചെന്നും  പരാതി. 

അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. 

vachakam
vachakam
vachakam

 ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടുന്നത് സംബന്ധിച്ച് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം സ്‌കൂളില്‍ പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam