മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജഡ്ജി നിയമനങ്ങളിൽ സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചുവെന്ന് മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വെളിപ്പെടുത്തി. ഈ മാസം പുറത്തിറങ്ങുന്ന തന്റെ 'വിത്തൗട്ട് ഫിയർ ഓർ ഫേവർ' എന്ന ഓർമക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ ഈ തുറന്നുപറച്ചിൽ. 'ദ ഇന്ത്യൻ എക്സ്പ്രസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.
കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിനു മുൻപ് തന്നെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നതായും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടുന്നു. ഒരു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് സ്ഥാനാർത്ഥിയുടെ ജാതിയെക്കുറിച്ച് സർക്കാരിന്റെ വിചിത്രമായ ചോദ്യമുണ്ടായതായും അദ്ദേഹം തന്റെ പുസ്തകത്തിൽ പങ്കുവെച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്ന് ചോദിച്ച് താൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചെന്നും ജസ്റ്റിസ് കൗൾ ഓർമ്മിക്കുന്നു.
ആറ് ഒഴിവുകളിലേക്ക് നടന്ന ഒരു കൊളീജിയം യോഗത്തിൽ, നേരത്തെ ധാരണയായ അഞ്ച് പേരുകൾക്ക് പുറമെ ആറാമതൊരു പേര് ചന്ദ്രചൂഡ് നിർദേശിച്ചത് താൻ തടഞ്ഞതായും പുസ്തകത്തിൽ പറയുന്നു. ഇത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്ജിമാർ ഇതിനെ എതിർക്കുകയും, സർക്കാർ നിലപാട് അറിയാൻ ചീഫ് ജസ്റ്റിസ് ഫോൺ വിളിക്കാൻ തുനിഞ്ഞപ്പോൾ ജസ്റ്റിസ് കൗൾ തടയുകയുമായിരുന്നു. ജഡ്ജിമാരുടെ നിയമനപ്രക്രിയ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമാണെന്ന ധാരണ തെറ്റാണെന്നും സർക്കാരിന് അവസരം നൽകിയാൽ അവർ ഇടപെടാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് കൗൾ അഭിപ്രായപ്പെട്ടു.
ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുകയാണ് പ്രധാനമെന്നും നട്ടെല്ലുള്ള ജഡ്ജിമാരെയാണ് സർക്കാർ ബഹുമാനിക്കുന്നതെന്നും അദ്ദേഹം പുസ്തകത്തിൽ സൂചിപ്പിക്കുന്നു. നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി 2015-ൽ സുപ്രിം കോടതി റദ്ദാക്കിയതിനോട് ജസ്റ്റിസ് കൗൾ വിയോജിച്ചു. ആ സംവിധാനത്തിനു പ്രവർത്തിക്കാൻ ഒരു അവസരം നൽകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഡിസംബറിലാണ് ജസ്റ്റിസ് കൗൾ വിരമിച്ചത്; 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്നു അദ്ദേഹം.
English Summary: Former Supreme Court Justice Sanjay Kishan Kaul has severely criticized former Chief Justice D Y Chandrachud, alleging excessive deference to the government in judicial appointments. In his upcoming memoir Without Fear or Favor, Justice Kaul reveals that Chandrachud sought government approval for judge appointments even before the Collegium officially met. He also recounts an instance where Chandrachud attempted to add a sixth name to a Collegium meeting at the government's suggestion, which Justice Kaul prevented.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Justice Sanjay Kishan Kaul, D Y Chandrachud, Supreme Court, Judicial appointments, Collegium, Without Fear or Favor, സുപ്രീം കോടതി, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ചന്ദ്രചൂഡ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
