അറ്റ്ലാന്റ, ജോർജിയ: 2026 ഒക്ടോബർ 23 മലങ്കര മാർത്തോമ്മാ സുറിയാനി സഭയും കൊളംബിയ തിയോളജിക്കൽ സെമിനാരിയും ചേർന്ന് വടക്കേ അമേരിക്കൻ ഭദ്രാസനത്തിലെ യുവതലമുറയ്ക്ക് ദൈവശാസ്ത്ര പഠനത്തിനും പരിശീലനത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അറ്റ്ലാന്റയിലെ കാർമൽ മാർത്തോമ്മാ സെന്ററിൽ ധാരണാപത്രത്തിൽ (Memorandum of Understanding – MOU) ഒപ്പുവച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ പ്രതിനിധീകരിച്ച് റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയും കൊളംബിയ തിയോളജിക്കൽ സെമിനാരിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ആൻഡ് പ്രൊഫസർഓഫ് പ്രാക്ടിക്കൽ തിയോളജി റവ. ഡോ. വിക്ടർ അലോയോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ പ്രതിനിധികൾക്കൊപ്പം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ സീനിയർ വൈസ് പ്രസിഡന്റും ഡീൻ ഓഫ് ഫാക്കൽറ്റി ആൻഡ് അക്കാദമിക് അഫയേഴ്സുമായ ഡോ. ക്രിസ്റ്റീൻ റോയ് യോഡർ, ന്യൂ ടെസ്റ്റമെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജ് നടെല്ല, തിയോളജി പ്രൊഫസർ ഡോ. മാർത്ത മൂർകീഷ്, റവ. ഡോ. ചെറിയാൻ തോമസ്, റവ. സ്കറിയ വർഗീസ്, റവ. ജേക്കബ് തോമസ്, അറ്റ്ലാന്റയിലെ കാർമൽ മാർത്തോമ്മാ സെന്റർ ഡയറക്ടർ റവ. ഡോ. ജെയിംസൺ കെ. പള്ളിക്കുന്നേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുവതലമുറയെ ദൈവശാസ്ത്ര പഠനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക, സഭയുടെ ഭാവി നേതൃത്വത്തെ വാർത്തെടുക്കുക, വടക്കേ അമേരിക്കയിലെ മാർത്തോമ്മാ സഭയുടെ ദൗത്യവും ശുശ്രൂഷയും കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ക്രിസ്തു നൽകിയ മഹത്തായ സുവിശേഷ ദൗത്യമായ 'നിങ്ങൾ പുറപ്പെട്ടു, സകല ജാതികളെയും ശിഷ്യരാക്കുവിൻ' (മത്തായി 28:19) എന്ന ആഹ്വാനവും 'ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും' (അപ്പൊസ്തലപ്രവൃത്തികൾ 1:8) എന്ന വചനത്തോടും ചേർന്നുനിൽക്കുന്ന ഈ സംരംഭം, പ്രവാസ മേഖലകളിൽ ദൈവശാസ്ത്ര വിദ്യാഭ്യാസത്തിനും സഭയുടെ ഭാവി ശുശ്രൂഷാ നേതൃത്വത്തിന്റെ രൂപീകരണത്തിനും പുതിയ സാധ്യതകൾ തുറക്കുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
