കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് നോബിയുടെ മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്.
തൊടുപുഴ സ്വദേശി നോബി ലൂക്കോസ് ഇന്നലെയാണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. നോബിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നതെന്നാണ് നോബി മൊഴി നൽകിയിരിക്കുന്നത്.
പ്രകോപനമരമായ രീതിയിൽ എന്തെങ്കിലും മെസേജുണ്ടോ എന്ന് പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല. എന്ത് മെസ്സേജുകൾ ആണ് അയച്ചതെന്ന് കണ്ടെത്താൻ പൊലീസ് നോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു.
നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്