കൊച്ചി: കൊച്ചിയിൽ പത്ത് വയസുകാരിക്ക് 12 വയസുകാരനായ സഹോദരൻ എംഡിഎംഎ നൽകിയെന്ന് റിപ്പോർട്ട്. മൂന്ന് ലക്ഷം രൂപ ലഹരിമരുന്ന് വാങ്ങാനായി കുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചതായും കണ്ടെത്തിയെന്ന് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡിജിറ്റൽ പെന്നിൽ പാസ്വേർഡ് സേവ് ചെയ്തത് ഉപയോഗിച്ചാണ് പണം കവർന്നത്. പാസ്വേർഡ് മാറ്റുമ്പോൾ അത് മനസിലാക്കി വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം എടുക്കുകയായിരുന്നു.
വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ലഹരി ഉപയോഗിച്ചിരുന്നത് എന്നാണ് വിവരം. പ്രശ്നം മനസിലാക്കി ചോദ്യം ചെയ്തതോടെ കുട്ടി അക്രമാസക്തനായി വീട്ടുകാരെ അക്രമിച്ചു. . ഇപ്പോൾ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്.
രാത്രികാലങ്ങളിൽ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കി സൈക്കിളിൽ ലഹരി മരുന്ന് വാങ്ങാനും ഉപയോഗത്തിനും പൊയിരുന്നതായി കണ്ടെത്തി.
കുട്ടിയെ കാണാതായ ദിവസം നടത്തിയ അന്വേഷണത്തിലാണ് തുടർ വിവരങ്ങൾ പുറത്തറിയുന്നത്. നെടുമ്പാശേരിയിൽ നിന്നാണ് കുട്ടിയെ പിന്നീട് കണ്ടെത്തിയത്. തുടർന്ന് ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്