മലപ്പുറം: ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു.
മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കറാണ് ( 55) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ല ട്രഷറർ ആണ്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു.
ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്