തിരുവനന്തപുരം: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിയെ കുടുക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വെള്ളാപ്പള്ളി പ്രതിയായ കേസിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള മഹേശൻ്റെ കത്താണ് പുറത്ത് വന്നത്.
മരിക്കുന്നതിന് മുമ്പ് കെ കെ മഹേശന്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കയച്ച കത്തില്‍ പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി തന്നെ ബലിയാടാക്കാന്‍ ശ്രമിച്ചുവെന്നാണ് കെ കെ മഹേശന്‍ കത്തില്‍ പറയുന്നത്.
തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വരെ നോട്ടീസ് അയച്ച് വിളിപ്പിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. 'ടി ആര്‍ സന്തോഷ് എന്ന ഉദ്യോഗസ്ഥന്‍ വിളിച്ച് വരുത്തി എട്ട് മണി മുതല്‍ രണ്ട് മണി വരെ മൊഴിയെടുത്തു. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പോയിട്ടു പോലുമില്ലാത്ത സ്ഥലങ്ങളിലെ കേസില്‍ പോലും എന്റെ തലയില്‍ കുറ്റമാരോപിക്കാനുള്ള നിര്‍ബന്ധ ബുദ്ധി അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എന്റെ മേലുണ്ടായെന്ന് എനിക്ക് തോന്നുന്നു', കത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
