തിരുവനന്തപുരം: തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം.
250 മുതൽ 300 വാഹനങ്ങൾ വരെയാണ് 15 വർഷം കഴിയുന്നതിനാൽ പൊളിക്കുന്നത്. ഇതിന് പകരം വാഹനങ്ങൾ വാങ്ങുന്നില്ല.
ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് മറികടക്കാനുള്ള അടിയന്തിര പരിഹാരം അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ കണ്ടുകെട്ടുന്നതാണെന്നും കത്തിൽ പറയുന്നു.
കേസിൽ പിടികൂടുന്ന അവകാശികളില്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടണം. ആഴ്ചകൾക്കുള്ളിൽ നടപടിക്രമം പാലിച്ച് പൊലീസിലേക്ക് വാഹനം മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കോടതിയുടെ അടക്കം പരിഗണനയിലുള്ള വിഷയമായതിനാൽ നിർദ്ദേശം എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്