ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്.
നാല് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതമായി തുടരുകയാണ്. ഇതിൽ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
നിലവിലുള്ള ചികിത്സയുടെ പുരോഗതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും. ഡോക്ടര്‍മാര്‍ തങ്ങളുടെ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കുടുംബത്തിന് കൈമാറി. നിരവധി പേരാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ അവസാനമായി കാണാനെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്