ഇഡി ആക്രമണ കേസ് പ്രതികൾ ജയിലിൽ വിഎസ് അനുസ്‌മരണം സംഘടിപ്പിച്ചു; നടന്നത് ഗുരുതര ചട്ട ലംഘനം

JULY 22, 2026, 2:02 AM

തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സിപിഎം പ്രവർത്തകർ വി.എസ് അച്യുതാനന്ദൻ അനുസ്‌മരണം സംഘടിപ്പിച്ചതിൽ അന്വേഷണം. 

അന്തരിച്ച സിപിഎം നേതാവിന് ജയിലിനുള്ളിൽ റിമാൻ്റ് തടവുകാർ അനുസ്മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് ആക്ഷേപം.

മുൻ കുന്നുകുഴി കൗൺസിലറും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങെന്നാണ് ജയിൽവകുപ്പിന് ലഭിച്ച വിവരം. 

vachakam
vachakam
vachakam

സംഭവത്തിൽ ഗുരുതര ചട്ട ലംഘനമുണ്ടായെന്നാണ് വിലയിരുത്തൽ. 

സിപിഎം നേതാക്കൾക്ക് ജയിലിനുള്ളിൽ വഴിവിട്ട സഹായം ലഭിക്കുന്നെന്ന ആരോപണത്തിനിടെയാണ് ഇത്തരത്തിൽ അനുസ്മരണം നടന്നത്. ഈ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം നൽകി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam